![](/wp-content/uploads/2023/09/police.jpg)
ചെറുതോണി: കരിമ്പൻ ടൗണിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്തു താമസിച്ചിരുന്ന എട്ടംഗ സംഘം ഓട്ടോഡ്രൈവറെ ക്രൂരമായി മർദിച്ചു. കരിമ്പനിൽ ഓട്ടോ ഓടിക്കുന്ന ഞാറക്കൽ ഷിജു(40)വിനാണ് മർദനമേറ്റത്.
Read Also : ഉദയനിധി സ്റ്റാലിന്റെ ‘മുട്ട ക്യാമ്പെയ്ന്’ നാടകം: ആരോപണവുമായി എഐഎഡിഎംകെ
രാത്രി മദ്യപിച്ച് ടൗണിൽ ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മർദനത്തിൽ പരിക്കേറ്റ ഷിജുവിനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിജുവിന്റെ മുഖത്തും ദേഹത്തും അടിയേറ്റ പാടുകളുണ്ട്.
വിവരമറിഞ്ഞ് ഇടുക്കിയിൽ നിന്ന് പൊലീസെത്തി പ്രതികളെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നു പിടികൂടി. തൃശൂർ അന്തിക്കാട് സ്വദേശികളായ എട്ടു പേരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments