തിരുവനന്തപുരം: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഒക്ടോബർ 23 ന് ഡൽഹിയിൽ എത്തിയ വിമാനത്തിലെ ഇന്ത്യൻ പൗരൻമാരിൽ കേരളത്തിൽ നിന്നുളള 26 പേർ കൂടി തിരിച്ചെത്തി. ഇവരിൽ 16 പേർ നോർക്ക റൂട്ട്‌സ് മുഖേന ഇന്ന് നാട്ടിൽ തിരിച്ചെത്തി. 14 പേർ രാവിലെ 07. 40 നുളള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലും രണ്ടു പേർ രാവിലെ തിരുവനന്തപുരത്തുമാണ് എത്തിയത്.
ഇവർക്ക് ഡൽഹിയിൽ നിന്നുളള വിമാന ടിക്കറ്റുകൾ നോർക്ക റൂട്ട്‌സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോർക്ക റൂട്ട്‌സ് പ്രതിനിധികളായ സീമ എസ്, ജാൻസി ഒബേദു എന്നിവരുടെയും തിരുവനന്തപുരത്തെത്തിയ രണ്ടു പേരെ സുനിൽകുമാർ. സി ആറിന്റെയും നേതൃത്വത്തിൽ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. ഡൽഹിയിലെത്തിയ 26 കേരളീയരിൽ മറ്റുളളവർ സ്വന്തം നിലയ്ക്കാണ് വീടുകളിലേയ്ക്ക് പോകുന്നത്.
പുലർച്ചയോടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിയവരെ കേരളാ ഹൗസിലേയും നോർക്ക എൻ ആർ കെ ഡെവലപ്‌മെന്റ് സെല്ലിലേയും പ്രതിനിധികളുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇതുവരെ വിദ്യാർത്ഥികൾ ഉൾപ്പെടെ 123 കേരളീയരാണ് ഇസ്രായേലിൽ നിന്നും നാട്ടിൽ തിരിച്ചത്തിയത്.
Read Also: സമസ്ത നിലനിന്നാലേ ഇവിടെ സമാധാന ജീവിതമുണ്ടാകൂ: പുത്തന്‍ ആശയക്കാര്‍ വഴിപിഴച്ചവരെന്ന് ഉമര്‍ ഫൈസി മുക്കം
Post Your Comments