എയർ ഇന്ത്യയിൽ നിന്ന് വിരമിക്കാൻ ഒരുങ്ങി 4,500 ഓളം ജീവനക്കാർ. അടുത്തിടെയാണ് എയർ ഇന്ത്യയുടെ ജീവനക്കാർക്കായി വോളന്ററി റിട്ടയർമെന്റ് സ്കീം ടാറ്റ ഗ്രൂപ്പ് അവതരിപ്പിച്ചിരുന്നത്. ഈ സ്കീമിന്റെ ഭാഗമായാണ് ജീവനക്കാർ വിരമിക്കുന്നത്. സ്വകാര്യവക്കരിച്ച മുൻ കേന്ദ്ര പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യ ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ്.
ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 4,000 ലധികം പേർ എയർ ഇന്ത്യയിൽ നിന്നും വിരമിക്കും. സാങ്കേതിക മേഖലയിൽ നൂതന പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതിനാൽ അന്താരാഷ്ട്ര പരിചയമുള്ള ജീവനക്കാരെ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. അതിനാൽ, വിവിധ തസ്തികകളിലേക്ക് ടാറ്റ ഗ്രൂപ്പ് ഉടൻ നിയമനം നടത്തും.
Also Read: ബഹിരാകാശ ടൂറിസം: വിമാനങ്ങളിൽ മനുഷ്യരെ വിക്ഷേപിക്കാനുള്ള കഴിവ് വികസിപ്പിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ
8,084 സ്ഥിര ജോലിക്കാരടക്കം എയർ ഇന്ത്യയിൽ ആകെ 12,085 ജീവനക്കാരാണ് ഉള്ളത്. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിന് 1,434 ജീവനക്കാർ ഉണ്ട്. 5,000 എയർ ഇന്ത്യ ജീവനക്കാർ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സേവനം മതിയാക്കി വിരമിക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments