ഉത്സവ കാലത്തോടനുബന്ധിച്ച് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള ഓഫറുകളും മറ്റും അവതരിപ്പിക്കുന്ന തിരക്കിലാണ് ബാങ്കുകളും ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളും. ഇത്തവണ രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്ബിഐ കാർഡാണ് ഉത്സവകാലത്തോടനുബന്ധിച്ച് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ബിഐ കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ ഓൺലൈനിലും ഓഫ്ലൈനിലും ഒരുപോലെ ആനുകൂല്യങ്ങൾ നേടാനാകും. ഇത്തവണ ഏകദേശം 2,200 മർച്ചന്റ് ഫണ്ടഡ് ക്യാഷ് ബാക്ക് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചെറു നഗരങ്ങളിലെ ഓൺലൈൻ, ഓഫ്ലൈൻ വ്യാപാര സ്ഥാപനങ്ങളിൽ പോലും ക്യാഷ്ബാക്ക് ഓഫറുകൾ ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത. ഈ ഉത്സവ ഓഫറിന്റെ ഭാഗമായി 2,700-ലധികം നഗരങ്ങളിലെ എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് 2.75 ശതമാനം വരെ പ്രയോജനം സാധിക്കും. കൺസ്യൂമർ ഡ്യൂറബിൾസ്, മൊബൈലുകൾ, ലാപ്ടോപ്പുകൾ, ഫാഷൻ, ഫർണിച്ചറുകൾ, ആഭരണങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ജനപ്രിയ വിഭാഗങ്ങളിലാണ് ഓഫറുകൾ ലഭ്യമാക്കിയിട്ടുള്ളത്.
Post Your Comments