നേമം: കരമന-കളിയിക്കാവിള പാതയില്‍ നേമത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നേമം യു.പി. സ്കൂള്‍ ലൈനില്‍ കെ.ആര്.എ.264/4 ദേവരാഗത്തില്‍ കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന് എസ്. ശ്രീനിവാസന് (76) ആണ് മരിച്ചത്.
Read Also : വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനം: വി മുരളീധരൻ
കഴിഞ്ഞ ഓഗസ്റ്റ് 17-നായിരുന്നു അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ബൈക്ക് ശ്രീനിവാസനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസന് ഇന്നലെ രാവിലെ പത്തുമണിയോടെ മരിക്കുകയായിരുന്നു.
മൃതദേഹം സംസ്കരിച്ചു. ഭാര്യ: പാപ്പമ്മ. മക്കള്‍: പി.എസ്. ചന്ദ്ര, പി.എസ്. സന്തോഷ് (കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ), പി.എസ്. കുമാര്‍ (ടെക്നോപാര്‍ക്ക്). മരുമക്കള്‍: അയ്യപ്പന് (നാഗര്‍കോവില്‍), ഡോ. ബി. മായ. ബി (പുരാരേഖ വകുപ്പ്) ലക്ഷ്മി (ആലപ്പുഴ).
Post Your Comments