ThrissurNattuvarthaLatest NewsKeralaNews

റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പുല്ലൂര്‍ മഠത്തിക്കര സ്വദേശി മുക്കുളം മോഹനൻ മകൻ ബിജോയ്(45) ആണ് മരിച്ചത്

തൃശൂര്‍: ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പുല്ലൂര്‍ മഠത്തിക്കര സ്വദേശി മുക്കുളം മോഹനൻ മകൻ ബിജോയ്(45) ആണ് മരിച്ചത്.

Read Also : ഹമാസ്-ഇസ്രായേൽ യുദ്ധം; ‘എന്തും ചെയ്യാൻ തയ്യാർ’ – ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ചൈനയുടെ വിലയിരുത്തൽ

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങി വരവേ മാര്‍ക്കറ്റ് റോഡില്‍ സോപ്പ് കമ്പനിയ്ക്ക് സമീപം റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു. പുറകില്‍ വന്നിരുന്ന കാര്‍ യാത്രക്കാര്‍ ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്കായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്കാരം നടന്നു. മക്കള്‍ : വിഘ്നേഷ്, വൈഷ്ണവ്. ലോറി ഓണേഴ്സ് അസോസിയേഷൻ തൃശ്ശൂര്‍ ജില്ലാ എക്സിക്യൂട്ടിവ് അംഗവും ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറിയുമായിരുന്നു ബിജോയ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button