തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 50.12 കോടി രൂപ അനുവദിച്ചു. 13,611 തൊഴിലാളികളുടെ സെപ്തംബർ, ഒക്ടോബർ, നവംബർ മാസത്തെ വേതനം നൽകുന്നതിനാണ് തുക അനുവദിച്ചത്.
കേരളത്തിൽ സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് 20 പ്രവൃത്തി ദിവസമുള്ള ഒരു മാസത്തിൽ 13,500 രൂപ വരെ വേതനം ലഭിക്കുന്നു. ഇതിൽ കേന്ദ്ര വിഹിതം 600 രൂപ മാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ് നൽകുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് പ്രതിമാസം 1000 രൂപ മാത്രമാണ് ഓണറേറിയമായി നൽകേണ്ടത്. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെയാണ്.
Read Also: ‘ഈ പോരാട്ടത്തിൽ ഹീറോസ് ഇല്ല, ഉള്ളത് ഇരകൾ മാത്രം’: ഹമാസിനെയും ഇസ്രയേലിനെയും വിമർശിച്ച് സൗദി രാജകുമാരൻ
Post Your Comments