കൊല്ലം: ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിന്റെ മൂന്ന് സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു.
ധനുവച്ചപുരം, കുഴിത്തുറ വെസ്റ്റ്, പള്ളിയാടി എന്നീ സ്റ്റേഷനുകളിലെ സ്റ്റോപ്പുകളാണ് ഒഴിവാക്കുന്നത്.
Read Also: യുവാവിന്റെ ആക്രമിച്ചു തല അടിച്ചുപൊട്ടിച്ചു: റീല്‍സ് താരം’മീശ വിനീത്’ വീണ്ടും അറസ്റ്റില്‍
ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. 2024 ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. സ്റ്റോപ്പുകള്‍ റദ്ദ് ചെയ്യുന്നതിന്റെ കാരണം ഉത്തരവില്‍ സൂചിപ്പിക്കുന്നില്ല.
യാത്രക്കാര്‍ കാര്യമായി ഇല്ലാത്തതിനാല്‍ വരുമാനത്തിലെ കുറവാണ് സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ റെയില്‍വേയെ പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍.
ഇത് കൂടാതെ ദക്ഷിണ റെയില്‍വേ എട്ടു ട്രെയിനുകളുടെ സമയത്തിലും നേരിയമാറ്റം വരുത്തി. തൃശൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍ മെമു, ചെന്നൈ-കോയമ്പത്തൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്, തിരുപ്പതി-കാമരാജ് നഗര്‍ എക്‌സ്പ്രസ്, തിരുപ്പതി-വില്ലുപുരം എക്‌സ്പ്രസ് എന്നിവയുടെ സമയമാറ്റം ഈ മാസം 23 മുതല്‍ നിലവില്‍ വരും.
Post Your Comments