Latest NewsKeralaNews

കുടുംബശ്രീ ചേരുന്നതിനിടെ ഇടിമിന്നലേറ്റു: മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ: കുടുംബശ്രീ യോഗം ചേരുന്നതിനിടെ ഇടിമിന്നലേറ്റ് 3 പേർക്ക് പരിക്ക്. കണ്ണൂരിലാണ് സംഭവം. ചിറ്റാരിപ്പറമ്പിലെ കുടുംബശ്രീ അംഗങ്ങളായ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരിക്കേറ്റത്.

Read Also: നവകേരള സദസ്: താനും മന്ത്രിമാരും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് മുഖ്യമന്ത്രി

വീട് ഭാഗികമായി തകരുകയും ചെയ്തു. വെള്ളർവള്ളി വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് തകർന്നത്. ഇടിമിന്നലേറ്റ് വീടിന്റെ കോൺക്രീറ്റ് തൂണും ജനൽ ചില്ലും കസേരകളും വയറിങ്ങും ഉൾപ്പെടെ തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read  Also: ലൈംഗിക ജീവിതത്തിലെ പൊരുത്തക്കേടുകൾ ഒഴിവാക്കാനുള്ള എളുപ്പവഴികൾ ഇവയാണ്: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button