എറണാകുളം: കൊച്ചിയിൽ മയക്കുമരുന്ന് വേട്ട. രണ്ടിടങ്ങളിലായി 95 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. കലൂരിലെ വാടക വീട്ടിൽ നിന്നും 82 ഗ്രാം എംഡിഎംഎയും പാലാരിവട്ടത്ത് നിന്ന് 13 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്.
Read Also: വീട്ടമ്മയുടെ കണ്ണില്‍ മണൽ വാരിയെറിഞ്ഞ് സ്വര്‍ണമാല പൊട്ടിച്ചു: പ്രതിയെ ഓടിച്ചിട്ടു പിടിച്ച് നാട്ടുകാർ
എംഡിഎംഎ വിൽപ്പനയ്ക്ക് എത്തിച്ച കലൂർ സ്വദേശി പിന്റു തോമസിനെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടത്ത് എംഡിഎംഎ പിടികൂടിയ സംഭവത്തിൽ തമ്മനം സ്വദേശി സോബിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. തയ്യൽക്കടയുടെ മറവിലായിരുന്നു സോബിൻ ലഹരി വിൽപ്പന നടത്തിയിരുന്നത്.
Read Also: വീട്ടമ്മയുടെ കണ്ണില്‍ മണൽ വാരിയെറിഞ്ഞ് സ്വര്‍ണമാല പൊട്ടിച്ചു: പ്രതിയെ ഓടിച്ചിട്ടു പിടിച്ച് നാട്ടുകാർ
Post Your Comments