കൊച്ചി: എറണാകുളം റൂറല്‍ പൊലീസിന്റെ അധീനതയിലുള്ള മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതലുകളുമായി പൊലീസ് രംഗത്തെത്തി. പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് പൊലീസിന്റെ ആദ്യ ശ്രമം.
Read Also: കാസർഗോഡ് പനയാലിൽ ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം: വീടുകൾക്ക് കേടുപാട്
ഇതിന്റെ ഭാഗമായി അതിഥി തൊഴിലാളികളുടെ ബോധവത്കരണ ക്യാമ്പ് പെരുമ്പാവൂരില്‍ നടത്താനാണ് തീരുമാനം. അതിഥി തൊഴിലാളികള്‍ക്ക് ക്യാംപിന്റെ ഭാഗമായി വൈദ്യപരിശോധനയും ഏര്‍പ്പെടുത്തും. അടുത്തിടെ പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ നാല് അതിക്രമങ്ങളാണ് റൂറല്‍ പൊലീസ് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നാല് കേസിലും പ്രതികള്‍ അതിഥി തൊഴിലാളികളായിരുന്നു. ഈ സാഹചര്യത്തിലാണ് നിയമത്തെക്കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും അതിഥി തൊഴിലാളികള്‍ക്ക്
ബോധവത്കരണം നല്കാന് പൊലീസ് തീരുമാനിച്ചത്.
Post Your Comments