കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കാപ്പ കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് പുതിയ ബസ്സ് സ്റ്റാന്റിൽ നിന്നും പുതിയാപ്പയിലുള്ള തന്റെ വീട്ടിലേക്കുള്ള ബസ് യാത്രക്കിടയിൽ അനുശ്രീ എന്ന യുവതി ബാഗിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ബാഗിൽ നിന്ന് മോഷ്ടിച്ച നിസാർ സിദിഖ് എന്നയാളാണ് അറസ്റ്റിലായത്. നടക്കാവ് ഇൻസ്‌പെക്ടർ പി കെ ജിജീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also: വ്യാജ പരാതികളിൽ നടപടി സൂക്ഷിച്ച് മതി: മനുഷ്യാവകാശ കമ്മീഷൻ
ഇയാൾക്ക് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഭവനഭേദനം കവർച്ച തുടങ്ങി ഇരുപതോളം കേസുകൾ നിലവിലുണ്ട്. തൊടുപുഴ പോലീസ് ഇയാൾക്കെതിരെ കാപ്പ ചുമത്തി 6 മാസം ജയിലിൽ പാർപ്പിച്ചിരുന്നു. രണ്ട് മാസം മുൻപ് മൂവാറ്റുപുഴ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് കളവ് നടത്തുന്നതിന് വേണ്ടി കോഴിക്കോട് താമസിച്ച് വരികയായിരുന്നു.
കളവ് നടത്തിയ ശേഷം മൊബൈൽ ഫോൺ കോഴിക്കോട്ടെ ദുബായ് ബസാറിലുള്ള ഒരു കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. നടക്കാവ് സബ് ഇൻസ്പക്ടർ എൻ ലീല, എ എസ് ഐമാരായ എം കെ സജീവൻ, ശശികുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം വി ശ്രീകാന്ത്, ഇ സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Post Your Comments