ചെറുതും വലുതുമായ ഇടപാടുകൾക്ക് യുപിഐ പേയ്മെന്റുകളെ ആശ്രയിക്കുന്നവരാണ് മിക്ക ആളുകളും. ഇടപാടുകൾ വേഗത്തിൽ നടത്താൻ സഹായിക്കുന്നതിനാൽ, വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് വലിയ രീതിയിലുള്ള സ്വീകാര്യത യുപിഐ പേയ്മെന്റുകൾ നേടിയെടുത്തത്. അടുത്തിടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് യുപിഐ ക്യുആർ കോഡ് മുഖേന ഇടപാടുകൾ നടത്താൻ ആർബിഐ അനുമതി നൽകിയിരുന്നു. ഇതിനുപുറമേ, എൻപിസിഐയും കഴിഞ്ഞ വർഷം യുപിഐ പേയ്മെന്റുകൾക്കായി റൂപേ ക്രെഡിറ്റ് കാർഡ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ആനുകൂല്യങ്ങൾ നേടാൻ സാധിക്കും. ക്രെഡിറ്റ് കാർഡ് ഫണ്ടുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇൻസ്റ്റന്റ് പേയ്മെന്റ് നടത്താൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ, ഇത്തരത്തിലുള്ള ഇടപാടുകൾക്ക് നിരവധി ക്യാഷ് ബാക്കുകളും റിവാർഡുകളും നേടാൻ കഴിയും. ക്രെഡിറ്റ് കാർഡുമായി ലിങ്ക് ചെയ്യുന്നതിലൂടെ ചെലവുകൾ വിലയിരുത്തി അവയുടെ പരിധി നിശ്ചയിക്കാൻ കഴിയും. സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും ഇവ വളരെയധികം സഹായകമാണ്.
Also Read: തിരിച്ചുവരവിന്റെ പാതയിൽ ബിറ്റ്കോയിൻ! വീണ്ടും റെക്കോർഡ് മുന്നേറ്റം
Post Your Comments