ടെക് മേഖലയിലെ ഏറ്റവും വലിയ വാർഷിക പരിപാടികളിൽ ഒന്നായ വെബ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് ഗൂഗിളും മെറ്റയും. ലിസ്ബണിൽ വച്ച് നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ നിന്ന് ഇരു സ്ഥാപനങ്ങളും പിന്മാറിയതായി അധികൃതർ വ്യക്തമാക്കി. പലസ്തീനെതിരായ ഇസ്രായേൽ നടപടികളെ ഉച്ചകോടി സംഘാടകർ വിമർശിച്ചതിന് പിന്നാലെയാണ് ഗൂഗിളിന്റെയും മെറ്റയുടെയും പിന്മാറ്റം. ഇതിനു മുൻപ് ഇന്റൽ, സീമെൻസ് തുടങ്ങിയ കമ്പനികളും, സാങ്കേതിക രംഗത്തെ ചില പ്രമുഖന്മാരും വെബ് ഉച്ചകോടി ബഹിഷ്കരിച്ചിട്ടുണ്ട്.
വെബ് ഉച്ചകോടിയുടെ സ്ഥാപകനും ഐറിസ് സംരംഭകനുമായ പാഡി കോസ്ഗ്രേവാണ് മെറ്റയ്ക്കും ഗൂഗിളിനും എതിരെ ആഞ്ഞടിച്ചത്. എക്സ് പ്ലാറ്റ്ഫോം മുഖാന്തരമായിരുന്നു കോസ്ഗ്രേവിന്റെ വിവാദ പരാമർശം. ഇത് ഇരുകമ്പനികളെയും വലിയ രീതിയിലാണ് പ്രകോപിപ്പിച്ചത്. എന്നാൽ, പ്രമുഖ ടെക് കമ്പനികൾ ഒന്നടങ്കം ഉച്ചകോടിയിൽ നിന്ന് പിന്മാറിയതോടെ കോസ്ഗ്രേവ് തന്റെ പരാമർശത്തിൽ ഖേദപ്രകടനം നടത്തിയിട്ടുണ്ട്. നവംബർ 13 മുതൽ 16 വരെയാണ് വെബ് ഉച്ചകോടി നടക്കുന്നത്. ഏകദേശം 2,300 സ്റ്റാർട്ടപ്പുകളും 70,000-ലധികം സാങ്കേതിക വിദഗ്ധരും വെബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതാണ്.
Also Read: അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈംഗിക അതിക്രമം: പ്രതി അറസ്റ്റില്‍
Post Your Comments