Latest NewsIndiaNews

‘മഹുവ മൊയ്‌ത്ര പണത്തിന് വേണ്ടി രാജ്യ സുരക്ഷ പണയപ്പെടുത്തി’: ബി.ജെ.പി എം.പി

ന്യൂഡൽഹി: മഹുവ മൊയ്‌ത്ര-ദർശൻ ഹിരാനന്ദാനി സത്യവാങ്മൂലം വിവാദമായപ്പോൾ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസ് എം.പിയും ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. തൃണമൂൽ എം.പി രാജ്യസുരക്ഷ പണയപ്പെടുത്തിയെന്ന് ബി.ജെ.പിയുടെ എം.പി നിഷികാന്ത് ദുബെ ആരോപിച്ചു. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതിന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ലോക്‌സഭാ സ്പീക്കർക്ക് മുമ്പാകെ എംഎസ് മൊയ്ത്രയ്‌ക്കെതിരെ ദുബെ പരാതി നൽകിയിരുന്നു.

അതേസമയം, പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹീരാനന്ദനിയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന ആരോപണത്തിൽ വീണ്ടും കുരുക്ക് മുറുകുന്നു. ടിഎംസി എംപി വിലയേറിയ ആഢംബര വസ്‌തുക്കൾ, ഡൽഹിയിൽ ഔദ്യോഗികമായി അനുവദിച്ച ബംഗ്ലാവ് പുതുക്കിപ്പണിയാനുള്ള ചെലവ്, മറ്റ് യാത്രാ ചെലവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ തന്നിൽ നിന്ന് കൈപ്പറ്റിയതായി ദർശൻ അവകാശപ്പെട്ടു. ഇന്ത്യക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സഞ്ചരിക്കുന്ന ആളാണ് മൊയ്ത്ര എന്നും ഇതിനുവേണ്ട ചെലവുകൾ താൻ വഹിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയെ പ്രണയം നടിച്ച് വഞ്ചിച്ച പങ്കാളി എന്ന് മൊയ്ത്ര വിശേഷിപ്പിച്ചു. ‘അദ്ദേഹം (ദേഹാദ്രായി) എങ്ങനെയെങ്കിലും എന്റെ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരാൻ ആഗ്രഹിച്ച ഒരു വ്യക്തി ആണ്. എന്റെ എല്ലാ അഴിമതികൾക്കും അയാൾ സാക്ഷിയായിരുന്നെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹം എന്റെ കൂടെ ഉണ്ടായിരുന്നത്. ഇത് പരസ്യമാക്കാൻ എന്തിനാണ് അദ്ദേഹം ഇതുവരെ കാത്തിരുന്നത്” എന്നും എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ മൊയ്‌ത്ര ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button