Latest NewsNewsIndia

‘ജൂതയായ ഞാൻ പലസ്തീനികൾക്കൊപ്പം’; പ്ലക്കാർഡുമായി ഗ്രെറ്റ തുൻബർഗ് – പരിഹസിച്ച് ഇസ്രായേൽ

ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധത്തിന്റെ പതിനഞ്ചാം ദിവസം പലസ്തീനൊപ്പമാണ് താനെന്ന് വ്യക്തമാക്കി രംഗത്തെത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിന് ഇസ്രയേലിന്റെ മറുപടി. ജൂതയായ താൻ പലസ്തീനിനൊപ്പം ആണെന്നായിരുന്നു ഗ്രെറ്റ ട്വീറ്റ് ചെയ്തത്. പലസ്തീനോടും ഗാസയോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന പ്ലക്കാർഡുകൾ പിടിച്ചുകൊണ്ടായിരുന്നു ഗ്രെറ്റ തന്റെ ഫോട്ടോ എക്‌സിൽ പങ്കുവെച്ചത്.

നിരപരാധികളായ ഇസ്രായേലികളെ കൊന്നൊടുക്കിയ റോക്കറ്റുകൾക്ക് ഹമാസ് സുസ്ഥിരമായ വസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് ഗ്രെറ്റയെ പരിഹസിച്ച് ഇസ്രായേൽ കുറിച്ചു. ഹമാസ് കൂട്ടക്കൊലയുടെ ഇരകൾ നിങ്ങളുടെ സുഹൃത്തുക്കളായിരിക്കാമെന്നും ഇസ്രയേലിന്റെ പോസ്റ്റിൽ പറയുന്നു. ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട 19 വയസ്സുള്ള മൂന്ന് ഇസ്രായേലികളുടെ ചിത്രങ്ങളും ഇസ്രായേൽ പോസ്റ്റിൽ പങ്കുവെച്ചു. തൻബർഗിന്റെ പോസ്റ്റിൽ സ്റ്റാൻറ് വിത്ത് ഗാസ എന്നുമെഴുതിയിരുന്നു.

‘ഇന്ന് പലസ്തീനും ഗസക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഞങ്ങളുടെ സമരം. അടിയന്തര വെടിനിർത്തൽ, പലസ്തീനികൾ ഉൾപ്പെടെ ദുരിതത്തിൽപെട്ട ജനങ്ങളുടെ നീതി, സ്വാതന്ത്ര്യം എന്നിവക്കായി ലോകം മുന്നോട്ട് വരണം’, ഗ്രെറ്റ കുറിച്ചു. ‘ഈ ജൂത പലസ്തീനികൾക്കൊപ്പം നിൽക്കുന്നു,’ ‘സ്വതന്ത്ര പലസ്തീൻ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button