
തിരുവനന്തപുരം: ഇസ്രയേല്‍ ആക്രമണത്തില്‍ ബന്ധുക്കളേയും വീടും നഷ്ടപ്പെട്ട പലസ്തീന് യുവതിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരള യൂണിവേഴ്സിറ്റിയിലെ എംഎ ലിംഗ്വിസ്റ്റിക്സ് വിദ്യാര്‍ത്ഥിനിയെയാണ് മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചത്.
കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു ഫുറാത്ത് അല്മോസാല്വി. ഫുറാത്തിന്റെ ഭര്‍ത്താവും ഗവേഷക വിദ്യാര്‍ത്ഥിയുമായ സമര് അബുദോവ്ദയ്ക്കും ക്ഷണമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസത്തെ റോക്കറ്റ് ആക്രമണത്തിലാണ് ഉവരുടെ ബന്ധുക്കള്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. യൂണിവേഴ്സിറ്റി അധികാരികളില്‍ നിന്നാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
Post Your Comments