ഡൽഹി: പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹീരാനന്ദനിയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന ആരോപണത്തിൽ തെളിവുകൾ പുറത്തുവിട്ട് അഭിഭാഷകൻ. മഹുവ മൊയ്ത്ര വിലയേറിയ ആഢംബര വസ്‌തുക്കൾ, ഡൽഹിയിൽ ഔദ്യോഗികമായി അനുവദിച്ച ബംഗ്ലാവ് പുതുക്കിപ്പണിയാനുള്ള ചെലവ്, മറ്റ് യാത്രാ ചെലവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ തന്നിൽ നിന്ന് കൈപ്പറ്റിയതായി ദർശൻ അവകാശപ്പെട്ടു. ഇന്ത്യക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സഞ്ചരിക്കുന്ന ആളാണ് മൊയ്ത്ര എന്നും ഇതിനുവേണ്ട ചെലവുകൾ താൻ വഹിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
ബിജെപി എംപി നിഷികാന്ത് ദുബെയും മൊയ്ത്രയുടെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയും ചേർന്നാണ് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മൊയ്ത്ര ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇപ്പോൾ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതിന് പകരമായി മൊയ്‌ത്ര കൈപ്പറ്റിയ ആഡംബര വസ്തുക്കളുടെ ലിസ്റ്റും അഭിഭാഷകനായ ദേഹാദ്രായി പുറത്തു വിട്ടിട്ടുണ്ട്.
കണ്ണൂരിൽ ഗാനമേളയ്‌ക്കിടെ മേയറെയും കോർപറേഷൻ ജീവനക്കാരെയും കയ്യേറ്റം ചെയ്തു: ഒരാൾ കസ്റ്റഡിയിൽ
എന്നാൽ, അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയെ പ്രണയം നടിച്ച് വഞ്ചിച്ച പങ്കാളി എന്നാണ് മഹുവ മൊയ്ത്ര വിശേഷിപ്പിച്ചത്. ‘ദേഹാദ്രായി എങ്ങനെയെങ്കിലും എന്റെ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരാൻ ആഗ്രഹിച്ച ഒരു വ്യക്തി ആണ്. എന്റെ എല്ലാ അഴിമതികൾക്കും അയാൾ സാക്ഷിയായിരുന്നെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹം എന്റെ കൂടെ ഉണ്ടായിരുന്നത്. ഇത് പരസ്യമാക്കാൻ എന്തിനാണ് അദ്ദേഹം ഇതുവരെ കാത്തിരുന്നത്,’ മൊയ്‌ത്ര ചോദിച്ചു.
Post Your Comments