യുടിഐ മിഡ് ക്യാപ് ഫണ്ടുകളിൽ കൂടുതൽ നിക്ഷേപം എത്തുന്നതായി റിപ്പോർട്ട്. സെപ്റ്റംബർ 30 വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 8,974 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇത്തവണയും പദ്ധതിയുടെ നിക്ഷേപത്തിന്റെ 85 ശതമാനം മുതൽ 95 ശതമാനം വരെ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലാണ് എത്തിയിട്ടുള്ളത്. 69 ശതമാനം നിക്ഷേപം മിഡ് ക്യാപ് കമ്പനികളിലാണ്. അതേസമയം, സ്മോൾ ക്യാപ് കമ്പനികളിൽ 18 ശതമാനം നിക്ഷേപം മാത്രമാണ് എത്തിയിരിക്കുന്നത്.
ഇത്തവണയും കൂടുതൽ കമ്പനികൾ യുടിഐ മിഡ് ക്യാപ് ഫണ്ടിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആന്റ് ഫിനാൻസ്, ശ്രീറാം ഫിനാൻസ്, ഫെഡറൽ ബാങ്ക്, എപിഎൽ അപ്പോളോ ട്യൂബ്സ്, ഭാരത് ഫോർജ്, പോളികാബ് ഇന്ത്യ, ട്യൂബ് ഇൻവെസ്റ്റ്മെന്റ്സ് ഓഫ് ഇന്ത്യ, കോഫോർജ്, ആസ്ട്രൽ, ഭാരത് ഇലക്ട്രോണിക് എന്നിവയാണ് ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളത്. ഇടത്തരം കമ്പനികളുടെ വളർച്ച സാധ്യതകളിൽ നിന്ന് കൂടുതൽ നേട്ടം കൈവരിക്കാൻ നിക്ഷേപകരെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് ഈ ഫണ്ടിന് രൂപം നൽകിയിരിക്കുന്നത്.
Also Read: ലൈംഗിക ദൃശ്യങ്ങൾ കാണിച്ച് ഭീഷണി: പരാതി നൽകാൻ വാട്സ്ആപ്പ് നമ്പറുമായി പൊലീസ്
Post Your Comments