ഈ വർഷത്തെ തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും. നാളെ രാത്രി 10:00 മണിക്കാണ് നട അടയ്ക്കുക. ഇന്നലെ സന്നിധാനത്ത് ലക്ഷാർച്ചന നടന്നിരുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലാണ് ലക്ഷാർച്ചന നടന്നത്. ലക്ഷാർച്ചനയോടനുബന്ധിച്ച് വൻ ഭക്തജനത്തിരക്കാണ് ഇന്നലെ സന്നിധാനത്ത് അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ മുതൽ പതിവ് ചടങ്ങുകൾക്ക് തുടക്കമായിട്ടുണ്ട്.
നിർമ്മാല്യത്തിനും പതിവ് അഭിഷേകത്തിനും ശേഷം കിഴക്കേ മണ്ഡപത്തിൽ മഹാഗണപതിഹോമം നടക്കുന്നതാണ്. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉദയാസ്തമയ പൂജ, ഉഷ പൂജ എന്നിവയ്ക്ക് ശേഷം കിഴക്കേ മണ്ഡപത്തിൽ കുട്ടികൾക്കുള്ള ചോറൂണ് ആരംഭിക്കും. തുടർന്ന് കലശാഭിഷേകം, ഭസ്മാഭിഷേകം, കളഭാഭിഷേകം എന്നിവ നടക്കുന്നതാണ്. ഉച്ചപൂജക്ക് ശേഷം 1:00 മണിക്ക് അടയ്ക്കുന്ന നട വൈകിട്ട് 5:00 മണിക്കാണ് പിന്നീട് തുറക്കുക. 6:30 മുതൽ ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവയും നടത്തും. നാളെയും പതിവ് ചടങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്. ഇനി നവംബർ 10-നാണ് നട തുറക്കുക. 11ന് നടക്കുന്ന ചിത്തിര വിശേഷത്തിന്റെ ഭാഗമായാണ് നട തുറക്കുന്നത്.
Also Read: ആരോഗ്യത്തിനും ഊർജ്ജത്തിനും സ്വാദിഷ്ടമായ അവില് ഇഡ്ഡലി: ഉണ്ടാക്കുന്ന വിധം
Post Your Comments