ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കെ കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികൾ അഭയം പ്രാപിച്ച ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെ വ്യാഴാഴ്ച ഷെൽ ആക്രമണം ഉണ്ടായി. സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 17 ആയി ഉയർന്നു. മൃതദേഹങ്ങൾ ഇനിയും ആശുപത്രിയിൽ എത്തിക്കാൻ ഉള്ളതിനാൽ, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ചിലർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇസ്രയേലിന്റെ വ്യോമാക്രമണമാണ് സ്ഫോടനത്തിന് കാരണമെന്ന് പലസ്തീൻ അധികൃതർ ആരോപിച്ചു.
അതേസമയം, യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യർത്ഥനയെത്തുടർന്ന് ഈജിപ്തിൽ നിന്ന് ഗാസയിലേക്ക് പരിമിതമായ മാനുഷിക സഹായം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുവദിച്ചു. ഒക്ടോബർ 7 ന് ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് ഇരച്ചുകയറി ആയിരത്തിലധികം ആളുകളെ കൊലപ്പെടുത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇസ്രായേലിൽ 1400-ലധികം പേർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ തിരിച്ചടിയിൽ 3,785 പലസ്തീനികൾ കൊല്ലപ്പെടുകയും 12,500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗാസയുടെ അല്‍ നഗരമായ അല്‍-സെയ്ടൂണിലാണ് ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളി സ്ഥിതി ചെയ്യുന്നത്. അതേസമയം അല്‍ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേല്‍ ഷെല്‍ ആക്രമണം നടത്തിയതായാണ് വിവരം. യുദ്ധം ആരംഭിച്ചതിന് ശേഷം മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയില്‍ അഭയം തേടിയെത്തിയിരുന്നു. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
Post Your Comments