
പാലക്കാട്: പിഎഫ്ഐ ഭീകരവാദ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. മലപ്പുറം പൂക്കോത്തൂര്‍ സ്വദേശി ഷിഹാബാണ് പിടിയിലായത്. കേസിലെ 68-ാം പ്രതിയാണ് ഇയാള്‍. പ്രതിയെ പാലക്കാട് നിന്നാണ് പിടികൂടിയത്. ശ്രീനിവാസന്‍ വധക്കേസിലെ ഗൂഢാലോചനയിലും പങ്കാളിയാണ് ഷിഹാബ്. കൊലപാതക കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഹക്കീമിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതും ഷിഹാബാണ്.
Read Also:ചുങ്കത്ത് വിനോദയാത്രാ സംഘത്തിലെ അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു
അതേസമയം, പിഎഫ്ഐ ഭീകരവാദക്കേസില്‍ മുഖ്യ ആയുധ പരിശീലകന്‍ മുഹമ്മദ് മുബാറഖിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചി എന്‍ഐഎ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഭീകരവാദ സംഘടനയായ പിഎഫ്ഐയെ നിരോധിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. യുഎപിഎ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണ് നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി.
Post Your Comments