Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
AlappuzhaLatest NewsKeralaNattuvarthaNews

ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 24 വർഷത്തിനുശേഷം പിടിയിൽ

ചെറിയനാട് കടയ്ക്കാട് മുറി കവലക്കൽ വടക്കത്തിൽ സലീന(50) ആണ് അറസ്റ്റിലായത്

ആലപ്പുഴ: ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 24 വർഷത്തിനുശേഷം പിടിയിൽ. ചെറിയനാട് കടയ്ക്കാട് മുറി കവലക്കൽ വടക്കത്തിൽ സലീന(50) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

പ്രതിയും ഭർത്താവും ചേർന്ന് ആദ്യ ഭാര്യയെ മർദിച്ചതിനു 1999-ൽ വെൺമണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് 24 വർഷത്തിന് ശേഷം അറസ്റ്റ്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ ഭർത്താവുമൊത്ത് മുങ്ങുകയായിരുന്നു.

Read Also : ഗാസയിലെ പള്ളിയിലെ സ്ഫോടനം; മരണസംഖ്യ ഉയരും, അല്‍ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഷെൽ ആക്രമണം നടന്നതായി റിപ്പോർട്ട്

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലായിരുന്നു കുറേ കാലം താമസിച്ചത്. ഇവിടെ ഒളിവിൽ കഴിഞ്ഞുവരവെ സലീന പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ചു. തുടർന്ന്, ഗസറ്റിൽ രാധിക കൃഷ്ണൻ എന്ന് പേരുമാറ്റി തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം, പോത്തൻകോട് എന്നീ സ്ഥലങ്ങളിലും പിന്നീട് ബെംഗളൂരുവിലും ഒളിവിൽ താമസിക്കുകയായിരുന്നു. നിരവധി തവണ കോടതി വാറന്‍റ് പുറപ്പെടുവിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന്, സലീനയെ 2008-ൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ദീർഘനാളത്തെ ശ്രമത്തിനൊടുവിലാണ് പ്രതിയെ കുറിച്ച് വെൺമണി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന്, ചെങ്ങന്നൂർ ഡിവൈഎസ്പി രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡാണ് ബെംഗളൂരുവിലെ കൊല്ലക്കടവിലെ വീട്ടിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

വെൺമണി ഐഎസ്എച്ച്ഒ എ നസീർ, സീനിയർ സിപിഒമാരായ ശ്രീദേവി, റഹിം, അഭിലാഷ്, സിപിഒ ജയരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 24 വർഷമായി മുടങ്ങികിടന്ന വിസ്താരം ഉടൻ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button