ന്യൂഡൽഹി: ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ നിഷേധിക്കുന്നത് മനുഷ്യത്വരഹിതമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹമാസ് ആക്രമണം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലും പലസ്തീനും തമ്മിലുള്ള ആവർത്തിക്കുന്ന സംഘർഷം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരപരാധികളായ ആയിരങ്ങളെ കൊല്ലുന്നതും ഗാസയിലെ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ പോലും നിഷേധിക്കുന്നതും മനുഷ്യത്വ രഹിതമാണ്. ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണവും ജനങ്ങളെ ബന്ദികളാക്കിയതും അപലപനീയമാണെന്നും രാഹുൽ ഗാന്ധി എക്സ് മാദ്ധ്യമത്തിൽ കുറിച്ചു.
Post Your Comments