Latest NewsNewsIndia

ഓപ്പറേഷൻ ചക്ര 2: 76 ഇടങ്ങളിൽ സി.ബി.ഐയുടെ റെയ്ഡ്

സൈബർ കുറ്റവാളികൾക്കെതിരെ രാജ്യത്ത് വ്യാപക റെയ്ഡ് നടത്തി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ). ഇന്ത്യയിലെ എഴുപത്തിയാറ് സ്ഥലങ്ങളിൽ സെർച്ച് ഓപ്പറേഷൻ ആരംഭിച്ചു. 100 കോടി രൂപയുടെ ക്രിപ്‌റ്റോ അഴിമതി ഉൾപ്പെടെ സൈബർ പ്രാപ്‌തമാക്കിയ സാമ്പത്തിക തട്ടിപ്പിന്റെ അഞ്ച് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ‘ഓപ്പറേഷൻ ചക്ര-2’ എന്ന് പേരിട്ടിരിക്കുന്ന പരിശോധന നടത്തിയത്.

ക്രിപ്‌റ്റോകറൻസി തട്ടിപ്പിലൂടെ ഇന്ത്യൻ പൗരന്മാരിൽ നിന്ന് 100 കോടി രൂപ തട്ടിയെടുത്ത റാക്കറ്റുമായി ബന്ധപ്പെട്ട കേസാണ് അതിലൊന്നെന്ന് സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാജ ക്രിപ്‌റ്റോ ഖനന പ്രവർത്തനത്തിന്റെ മറവിൽ, ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി വഴി നിരവധി ആളുകൾക്ക് 100 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിബിഐ വക്താവ് പറഞ്ഞു. ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (എഫ്ഐയു) നൽകിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ആമസോണിന്റെയും മൈക്രോസോഫ്റ്റിന്റെയും പരാതിയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോൾ സെന്ററിന്റെ മറവിലാണ് പ്രതികൾ വിദേശ പൗരന്മാരെ ലക്ഷ്യമിട്ട് പണം തട്ടിയത്. ഓപ്പറേഷനു കീഴിൽ സെൻട്രൽ ബ്യൂറോ ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഒമ്പത് കോൾ സെന്ററുകൾ പരിശോധിച്ചതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഓപ്പറേഷൻ നടക്കുന്നതിനാൽ മറ്റ് രണ്ട് കേസുകളുടെ വിശദാംശങ്ങൾ ഏജൻസി പങ്കിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button