KeralaLatest NewsNews

എക്‌സൈസ് സൈബർ പട്രോളിംഗ്: ഇൻസ്റ്റഗ്രാം പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ലഹരിമരുന്നുകൾ വിൽപ്പന നടത്തുകയും ചെയ്യുന്നവരെ ലക്ഷ്യമിട്ട് എക്‌സൈസ് ആരംഭിച്ച സൈബർ പട്രോളിംഗിൽ ഒരാൾ കൂടി പിടിയിലായി. കോട്ടയം പട്ടിത്താനം സ്വദേശി ബെൻ ജോർജ് കോശിയെയാണ് കോട്ടയം സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

Read Also: ആറുവയസുകാരിയെ പീഡിപ്പിച്ചു, അമ്മ അലറിവിളിച്ചിട്ടും വിട്ടില്ല; പ്രതിക്ക് 20 വർഷം കഠിനതടവ്

chadeyen എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇയാൾ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ പബ്ലിഷ് ചെയ്തിരുന്നത്. പിടിയിലാകുമ്പോൾ ഇയാളുടെ കൈവശം 10 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് സമ്മതിക്കുകയും കൗൺസലിംഗിനും, ഡീ അഡിക്ഷൻ ചികിത്സയ്ക്കും തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇയാൾക്ക് വിമുക്തി കൗൺസിലിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.

എക്സൈസ് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബ് നേതൃത്വം നൽകിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബിനോദ് കെ ആർ, വിനോദ് കെ എൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രശോബ് കെ വി, അരുൺ പി നായർ എന്നിവർ ഉണ്ടായിരുന്നു.

Read Also: പിസിഒഡി മൂലമുള്ള വണ്ണം കുറയ്ക്കാന്‍ നോക്കുന്നോ? ഇക്കാര്യങ്ങളൊന്ന് ചെയ്തുനോക്കൂ..

shortlink

Related Articles

Post Your Comments

Related Articles


Back to top button