MalappuramLatest NewsKeralaNattuvarthaNews

റോഡിൽ ഇറക്കത്തിൽ നിർത്തിയ ഓട്ടോ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ചു: ഡ്രൈവർക്ക് പരിക്ക്

ലപ്പുറം കോഡൂർ സ്വദേശി മുരിങ്ങക്കൽ അബ്ദുള്ളയാണ് അപകടത്തിൽപ്പെട്ടത്

മലപ്പുറം: കളക്ടറേറ്റ് ബംഗ്ലാവിനു സമീപം താമരക്കുഴി റോഡിൽ ഇറക്കത്തിൽ നിർത്തിയ ഓട്ടോ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ച് അപകടം. അകത്ത് കുടുങ്ങിക്കിടന്ന ഡ്രൈവറെ പിന്നീട് അഗ്‌നിരക്ഷാസേനയെത്തിയാണ് രക്ഷിച്ചത്. മലപ്പുറം കോഡൂർ സ്വദേശി മുരിങ്ങക്കൽ അബ്ദുള്ളയാണ് അപകടത്തിൽപ്പെട്ടത്.

Read Also : യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരുന്നതിന്റെ കാരണമെന്ത്?

ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം നടന്നത്. കുത്തനെയുള്ള ഇറക്കത്തിൽ നിർത്തിയ ഓട്ടോ താഴേക്ക് നീങ്ങിയപ്പോൾ അബ്ദുള്ള ഓട്ടോയിലേക്ക് ചാടിക്കയറുകയായിരുന്നു. അതിവേഗത്തിൽ താഴേക്കു നീങ്ങിയ ഓട്ടോ വൈദ്യുതിത്തൂണിൽ ഇടിച്ചുനിന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവറുടെ കാൽപ്പാദം കാബിനിൽ ഞെരുങ്ങിയമർന്നു. മലപ്പുറത്തു നിന്ന് അഗ്‌നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ രക്ഷിച്ചത്.

കാലിനു ​ഗുരുതര പരിക്കേറ്റ അബ്ദുള്ളയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ. സജീവ്കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ എം. പ്രദീപ്കുമാർ, ഫയർ ഓഫീസർമാരായ ടി.കെ. നിഷാന്ത്, കെ.പി. ഷാജു, മുഹമ്മദ് ഷെഫീഖ്, കെ.സി. മുഹമ്മദ് ഫാരിസ്, കെ.പി. ജിഷ്ണു, വി എസ്. അർജുൻ, ഹോംഗാർഡ് പി. രാജേഷ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button