പോത്തൻകോട്: ഗവ.യു.പി സ്കൂളിലെ താൽക്കാലിക ബസ് ഡ്രൈവർ കഞ്ചാവുമായി അറസ്റ്റിൽ. അയിരൂപ്പാറ സ്വദേശി സുജൻ എന്ന കുമാറാണ് അറസ്റ്റ് ചെയ്തത്. പോത്തൻകോട് പൊലീസാണ് പിടികൂടിയത്. വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളും കണ്ടെടുത്തു.
Read Also : പൊൻകുന്നത്തെ വാഹനാപകടം; ജീപ്പ് ഓടിച്ചത് മദ്യലഹരിയില്‍, ഡ്രൈവര്‍ അറസ്റ്റില്‍, നരഹത്യ കുറ്റം ചുമത്തി
താൽക്കാലിക ഡ്രൈവറായ ഇയാൾ സ്കൂൾ സമയം കഴിഞ്ഞ ശേഷം ഓട്ടോറിക്ഷ ഓടിക്കും. ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിന് അടിയിലായി പ്രത്യേക അറയിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്. 500 ഉം 300 ഉം രൂപക്ക് വിൽക്കാനാണ് ഇയാൾ പൊതികൾ സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.
രണ്ടുദിവസം മുമ്പേ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. പോത്തൻകോട് എസ്.എച്ച്.ഒ മിഥുൻ, എസ്.ഐ രാജീവ്, എ. എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ഷാൻ, സി.പി.ഒ ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments