Latest NewsKeralaNews

തുലാമാസ പൂജ: ശബരിമല നട തുറന്നു, പുതിയ മേൽശാന്തിയെ ഇന്നറിയാം

അന്തിമ മേൽശാന്തി പട്ടികയിൽ ഇത്തവണ 17 പേരുകളും, മാളികപ്പുറം മേൽശാന്തി പട്ടികയിൽ 12 പേരുകളുമാണ് ഉൾപ്പെട്ടിട്ടുള്ളത്

തുലാമാസ പൂജകൾക്കു മുന്നോടിയായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5:00 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാനിധ്യത്തിൽ ക്ഷേത്ര മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിയാണ് നടതുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചത്. ഇന്ന് മുതലാണ് തുലാമാസ പൂജകൾക്ക് തുടക്കമാകുക. അതേസമയം, വൃശ്ചികം 1 മുതൽ ഒരു വർഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കുന്നതാണ്.

അന്തിമ മേൽശാന്തി പട്ടികയിൽ ഇത്തവണ 17 പേരുകളും, മാളികപ്പുറം മേൽശാന്തി പട്ടികയിൽ 12 പേരുകളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇന്ന് രാവിലെ 7:30-ന് ഉഷ: പൂജയ്ക്ക് ശേഷം 17 പേരുകളും ഓരോന്നായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഒരു വെള്ളിക്കുടത്തിൽ ചുരുട്ടിയിടും. മറ്റൊരു വെള്ളിക്കുടത്തിൽ 16 വെള്ള പേപ്പറും, മേൽശാന്തി എന്ന് എഴുതിയ പേപ്പറും എടും. തുടർന്ന് ഈ വെള്ളിക്കുടങ്ങൾ ശ്രീലകത്ത് കൊണ്ടു പോകുകയും, അവിടെ നിന്ന് പൂജിക്കുന്നതുമാണ്.

Also Read: ഐടി മേഖലയിൽ വീണ്ടും പിരിച്ചുവിടൽ! ലിങ്ക്ഡ് ഇന്നിൻ നിന്നും 600-ലധികം ജീവനക്കാർ പുറത്തേക്ക്

വൈദേഹ് എം. വർമ്മ എന്ന കുട്ടി ആദ്യത്തെ കുടത്തിൽ നിന്ന് നറുക്കെടുക്കുന്നതാണ്. അടുത്ത കുടത്തിൽ നിന്ന് മേൽശാന്തി എന്ന് എഴുതിയ നറുക്കെട്ടുന്നവർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെടും. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തി നറുക്കെടുപ്പും ഇതേ രീതിയിൽ നടക്കുന്നതാണ്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള നിരുപമ ജി. വർമ്മയാണ് മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള നറുക്ക് തിരഞ്ഞെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button