ലോകത്ത് ഏറ്റവും കൂടുതൽ സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളം ഇന്ത്യയിലെന്ന് റിപ്പോർട്ട്. വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി തിരഞ്ഞെടുത്തിരിക്കുന്നത് ബെംഗളൂരുവിലെ കെംപെദൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയാണ്. കഴിഞ്ഞ സെപ്റ്റംബർ മാസം കെംപെദൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുറപ്പെടുന്ന വിമാന സർവീസുകൾ 88.52 ശതമാനം സമയകൃത്യതയാണ് പാലിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളം എന്ന സവിശേഷതയും കെംപെദൗഡയ്ക്ക് സ്വന്തമാണ്.
സർവീസുകളുടെ കാര്യത്തിൽ ഓഗസ്റ്റ് മാസം 89.66 ശതമാനവും, ജൂലൈയിൽ 75.1 ശതമാനവുമാണ് കൃത്യത പാലിച്ചിരിക്കുന്നത്. 88 സ്ഥലങ്ങളിലേക്ക് 35 എയർലൈൻ കമ്പനികൾ ഇവിടെ നിന്നും സർവീസ് നടത്തുന്നുണ്ട്. പ്രതിവർഷം കോടിക്കണക്കിന് ആളുകളാണ് കെംപെദൗഡ വിമാനത്താവളത്തിൽ യാത്ര ചെയ്യുന്നത്. ഇത്രയധികം തിരക്കുനിറഞ്ഞ വിമാനത്താവളത്തിന് കൃത്യതയുടെ അടിസ്ഥാനത്തിൽ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത് വളരെ അഭിമാനകരമാണ്. ഒരു മാസം മുൻപാണ് ടെർമിനൽ 2-ൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചത്.
Also Read: ട്രെയിൻ യാത്രയ്ക്കിടയിൽ സൊമാറ്റോയിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യാം! സേവനം ലഭിക്കുക ഈ 5 സ്റ്റേഷനുകളിൽ
Post Your Comments