Latest NewsKeralaNews

കേസില്‍ ഇ ഡിയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യം, സഹകരണമേഖലയെ തകര്‍ക്കലാണ് ലക്ഷ്യം: പി.ആര്‍ അരവിന്ദാക്ഷന്‍

കരുവന്നൂര്‍ : കരുവന്നൂര്‍ കേസില്‍ ഇ ഡി കള്ളക്കഥ മെനയുകയാണെന്ന് പി ആര്‍ അരവിന്ദാക്ഷന്‍. ജാമ്യാപേക്ഷയില്‍, കലൂര്‍ പി എം എല്‍ എ കോടതി വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അരവിന്ദാക്ഷന്റെ അഭിഭാഷകന്‍ ആരോപണം ഉന്നയിച്ചത്.

Read Also: ആശുപത്രികളിലെ സേവനങ്ങൾ പൂർണതോതിൽ ജനങ്ങൾക്ക് അനുഭവവേദ്യമാക്കണം: ആരോഗ്യമന്ത്രി

കേസില്‍ ഇ ഡിയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സഹകരണമേഖലയെ തകര്‍ക്കലാണ് ലക്ഷ്യമെന്നും അരവിന്ദാക്ഷന്‍ ആരോപിച്ചു. അതേസമയം അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയെ ഇ ഡി എതിര്‍ത്തു. ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ വാദം തുടരും.

അരവിന്ദാക്ഷന്റെ അക്കൗണ്ടിലേയ്ക്ക് എത്തിയെന്ന് ആരോപിക്കുന്ന പണം, തട്ടിപ്പിന്റെ ഭാഗമായ തുകയാണെന്നതിന് എന്താണ് തെളിവെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ നേരത്തെ നടത്തിയ ഫോണ്‍ സംഭാഷണം തട്ടിപ്പിനെക്കുറിച്ചാണ് എന്നാരോപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ചോദ്യം ചെയ്യലിന്റെ പേരില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും അരവിന്ദാക്ഷന്‍ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button