Latest NewsKeralaNews

മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലം: ഭരണസംവിധാനത്തെ ജനകീയ വത്കരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയമസഭാ മണ്ഡലങ്ങളിലൂടെ നടത്തുന്ന പര്യടനം വിജയിപ്പിക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. എംഎൽഎമാരുടെ യോഗത്തിന് ശേഷം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു മന്ത്രി.

Read Also: ആരും അറിയാതെ ഞാൻ തിയറ്ററില്‍ കയറി സിനിമ കണ്ടു, എന്നെകണ്ടപ്പോൾ പെണ്ണുങ്ങള്‍ ഏങ്ങലടിച്ച്‌ കരഞ്ഞു: ഭീമൻ രഘു

നവംബർ 18ന് കാസർേഗാഡ് മഞ്ചേശ്വരത്തു നിന്നും ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ പര്യടനം ഡിസംബർ 18,19,20 തീയതികളിലാണ് കൊല്ലം ജില്ലയിൽ എത്തുക. ജില്ലയിലെ പരിപാടിയുടെ നടത്തിപ്പിന്റെ നേതൃത്വം ജില്ലാ കലക് ടർക്കായിരിക്കും. ഇതിന് മുന്നോടിയായി അതത് മണ്ഡലത്തിലെ എം എൽ എമാരുടെ നേതൃത്വത്തിൽ ഈ മാസം തന്നെ സംഘാടക സമിതി രൂപീകരിക്കണം. പരിപാടി വിജയിപ്പിക്കുന്നതിനായി തൊഴിലാളികളും കൃഷിക്കാരും വിദ്യാർഥികളും മഹിളകളും യുവാക്കളും മുതിർന്ന പൗരൻമാരും അടങ്ങുന്ന ബഹുജന സദസ്സുകൾ ആസൂത്രണം ചെയ്യണം. ഇതിന് മുന്നോടിയായി ജനകീയ കൂട്ടായ്മയിലൂടെ വേദികളുടെയും മറ്റിതര പരിപാടികളുടെയും നടത്തിപ്പ് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കണമെന്നും പരിപാടിയിലെ ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനായി വീട്ടുമുറ്റ സദസ്സുകൾ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

നാല് മണ്ഡലങ്ങൾ വരെ ഒരു ദിവസം പൂർത്തിയാക്കുന്ന തരത്തിലായിരിക്കും മുഖ്യമന്ത്രിയുടെ പര്യടനം ക്രമീകരിക്കുക. രാവിലെ ഒൻപത് മണിയോടെ പ്രഭാതയോഗത്തിൽ വിവിധ തുറയിലുള്ള ജനങ്ങളുമായി മുഖ്യമന്ത്രി സംവദിക്കും. തുടർന്ന് ഓരോ മണ്ഡലത്തിലും പൊതുജനസദസ്സിനെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. പരിപാടി സ്ഥലത്ത് ജനങ്ങളുടെ പരാതികൾ സ്വീകരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. ഡിസംബർ 18 ന് രാവിലെ 11 ന് പത്തനാപുരം, 3 ന് പുനലൂർ, 4.30 ന് കൊട്ടാരക്കര, 6 ന് കുന്നത്തൂർ മണ്ഡലങ്ങളിലും 19 ന് രാവിലെ 11 ന് കരുനാഗപ്പള്ളി, 3 ന് ചവറ, 4.30 ന് കുണ്ടറ, 6 ന് കൊല്ലം മണ്ഡലങ്ങളിലും 20 ന് രാവിലെ 11 ന് ചടയമംഗലം, 3 ന് ഇരവിപുരം, 4.30 ന് ചാത്തന്നൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കൊല്ലത്തെ സാംസ്‌കാരിക -സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യം: കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കെ എൻ ബാലഗോപാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button