Latest NewsInternational

ഗര്‍ഭകാലത്തെ അമിതവണ്ണം ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്

ഗര്‍ഭകാലത്തെ അമിതവണ്ണം ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രീക്ലാംപ്സിയ, ഗര്‍ഭകാല പ്രമേഹം തുടങ്ങി ഗര്‍ഭിണികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്.

അമിതവണ്ണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുമെന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രസവകാലത്ത് അമ്മമാര്‍ നേരിടുന്ന പല രോഗാവസ്ഥകളും ഹൃദയസംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

4,200 അമ്മമാരിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പഠനവിധേയമായ അമ്മമാരില്‍ പകുതിയിലധികം പേര്‍ക്ക് അമിത വണ്ണം മൂലം ഹൃദയസംബന്ധമായ പല രോഗാവസ്ഥകളും അനുഭവപ്പെട്ടിരുന്നു. ആദ്യ മൂന്നു മാസത്തിനുള്ളില്‍ അമിതവണ്ണം ഉണ്ടായാല്‍ അത്തരം സ്ത്രീകളില്‍ പ്രമേഹമോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തസമ്മര്‍ദ്ദ സാധ്യത 13%വും പ്രമേഹ സാധ്യത 10%വും ആണ്. അമിതവണ്ണം തടയാന്‍ ശ്രമിക്കുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പോംവഴിയെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മെച്ചപ്പെട്ട വ്യായാമത്തിലൂടെ ഇത്തരം അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button