കണ്ണൂർ: സ്‌കൂൾ ബസിന്റെ ടയറിനടിയിൽപ്പെട്ട്‌വിദ്യാർത്ഥിനിയ്ക്ക് ഗുരുതര പരിക്ക്. ആറളം സ്‌കൂളിലെ ആദിവാസി വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. ഈ മാസം ഒൻപതിനായിരുന്നു അപകടം നടന്നത്. വൈകീട്ട് സ്‌കൂൾ വിട്ട് മടങ്ങുകയായിരുന്നു പെൺകുട്ടി. വീടിനടുത്ത് സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ കുട്ടിയുടെ പാവാട വാതിലിൽ കുടുങ്ങി. ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തപ്പോൾ വിദ്യ നിലത്തുവീണു.
തുടർന്ന് വിദ്യയുടെ കാലിലൂടെ പിൻ വശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു. കുട്ടി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ഡ്രൈവർക്കെതിരെ ആറളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: ഓസ്കാർ ലഭിക്കുമെങ്കിൽ നാലാമത്തെ കുഞ്ഞിനും ഞാൻ റെഡി: തുറന്നു പറഞ്ഞ് സുരാജ് വെഞ്ഞാറമ്മൂട്
Post Your Comments