Latest NewsMollywoodNewsEntertainment

അതിനര്‍ത്ഥം ഞാനെന്നല്ലാ ഏതൊരു പെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാൻ റെഡി ആണെന്നല്ല : ജ്യോതി ശിവരാമൻ

ഇതേതാ ഈ തള്ള! ഇവര്‍ക്ക് മര്യാദയ്ക്ക് തുണി ഉടുത്തുകൂടെ.

സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് മോശം കമന്റുകൾ ഇടുന്നവർക്ക് മറുപടിയുമായി നടി ജ്യോതി ശിവരാമൻ. താരം പങ്കുവച്ച കുറിപ്പ് സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നു. വസ്ത്രധാരണ രീതി അങ്ങനെയായതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാമോ എന്ന തരത്തില്‍ മെസേജുകള്‍ തനിക്ക് ലഭിക്കാറുണ്ടെന്നു ജ്യോതി.

read also: ആശുപത്രികളിലെ സേവനങ്ങൾ പൂർണതോതിൽ ജനങ്ങൾക്ക് അനുഭവവേദ്യമാക്കണം: ആരോഗ്യമന്ത്രി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

വസ്ത്രം, വസ്ത്രമാണല്ലോ ഇപ്പോഴത്തെ പ്രധാന വിഷയം. എവിടെ നോക്കിയാലും കമന്റ്. ഇതേതാ ഈ തള്ള! ഇവര്‍ക്ക് മര്യാദയ്ക്ക് തുണി ഉടുത്തുകൂടെ. പോകട്ടെ. അതൊക്കെ പോട്ടെന്ന് വെക്കാം. ഓരോരുത്തരുടെ ചിന്താഗതിയാണ്. സങ്കുചിത ചിന്താഗതിക്കാര്‍ കരഞ്ഞു മിഴുകി കൊണ്ടേ ഇരിക്കും. അതെനിക്കൊരു വിഷയമല്ല. പക്ഷേ പ്രശ്നം ഒന്നുണ്ട്. ഒരു വര്‍ക്കിന് വിളിച്ച ടീമിന്റെ മെസേജാണിത്. ഇത്തരം കോസ്റ്റ്യും ധരിക്കാമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യുന്നേലെന്താ പ്രശ്നം എന്ന്. കോസ്റ്റ്യും ഏതായിക്കോട്ടെ. എനിക്ക് കംഫര്‍ട്ടബിളായ ഡ്രസ് ഞാൻ ഇനീം ധരിക്കൂ.

അതിനര്‍ത്ഥം ഞാനെന്നല്ലാ ഏതൊരു പെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാൻ റെഡി ആണെന്നല്ല. ആ ചോദ്യമാണെന്നെ പ്രൊവോക്ക് ചെയ്തത്. ഇത്തരം ഡ്രസുകള്‍ ഇടാമെങ്കില്‍ എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തൂടാന്ന്. വിവരമില്ലായ്മ അലങ്കാരമായിക്കൊണ്ട് നടക്കുന്ന ഇത്തരക്കാരോടെന്ത് പറഞ്ഞ് മനസിലാക്കാൻ !

shortlink

Related Articles

Post Your Comments

Related Articles


Back to top button