Latest NewsNewsIndia

മണിപ്പൂര്‍ സംഘര്‍ഷത്തേക്കാള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താല്‍പര്യം: രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ സംഘര്‍ഷത്തേക്കാള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താല്‍പര്യമെന്ന് രാഹുല്‍ ചൂണ്ടിക്കാണിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ മിസോറാമില്‍ എത്തിയതായിരുന്നു രാഹുല്‍.

Read Also: സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച സംഭവം: നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

‘ഇസ്രയേലില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ പ്രധാനമന്ത്രിക്കും ഇന്ത്യന്‍ സര്‍ക്കാരിനും വളരെ താല്‍പ്പര്യമുണ്ട്. എന്നാല്‍ ആശ്ചര്യമെന്നു പറയട്ടെ, മണിപ്പൂര്‍ വിഷയത്തില്‍ അവര്‍ക്ക് ഈ താല്‍പ്പര്യമില്ല’, രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മണിപ്പൂര്‍ എന്ന ആശയം ബിജെപി തകര്‍ത്തു. മണിപ്പൂര്‍ ഇപ്പോള്‍ ഒരു സംസ്ഥാനമല്ല, രണ്ടായി വിഭജിക്കപ്പെട്ടു’-മെയ്‌തേയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ ചൂണ്ടിക്കാണിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button