ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പിലാക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങിയെന്നാണ് വിവരം. പൗരത്വ അപേക്ഷ സമര്‍പ്പിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വിവരങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാനങ്ങളുടെ ഇപെടല്‍ ഒഴിവാക്കും. കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തിരുന്നു. പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നില്ല.
Read Also: ‘ഗാസയിലെ സംഘർഷം തുടർന്നാൽ കൈയും കെട്ടി നോക്കി നില്‍ക്കില്ല’; ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്
2019 ഡിസംബര്‍ 11നാണ് പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ന്‍, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പുതിയ പൗരത്വ നിയമ ഭേദഗതി.
Post Your Comments