കോഴിക്കോട്: ദേശീയ പാതയിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ചു. കക്കോടി കുഴക്കുമിറി ഷൈജു കെ.പി (ഗോപി – 43), ഭാര്യ ജീമ (38) എന്നിവരാണ് മരിച്ചത്.
ദേശീയ പാത ബൈപാസിൽ വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയിലാണ് അപകടം നടന്നത്. ഷൈജുവിന് ചികിത്സാവശ്യാർഥം ആശുപത്രിലേക്ക് പുറപ്പെട്ടതായിരുന്നു ദമ്പതികൾ എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Read Also : ‘പാർലമെന്റിൽ ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കാൻ കോഴ വാങ്ങി’- മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് ഡി.ഡി ഓഫീസിലെ പ്യൂണാണ് ഷൈജു. ഇവർക്ക് 13ഉം 11ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.
Post Your Comments