Latest NewsNewsBusiness

കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം! ഈ വർഷത്തെ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ഒക്ടോബർ 29 മുതലാണ് സർവീസുകളിലെ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകുക

യാത്രക്കാർക്കായി ഈ വർഷത്തെ വിന്റർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ബഹ്റിനിൽ നിന്നും ഇന്ത്യയിലേക്കുള്ള സർവീസുകൾ ഇരട്ടിയാക്കിയാണ് ഏറ്റവും പുതിയ വിന്റർ ഷെഡ്യൂൾ പുറത്തിറക്കിയിട്ടുള്ളത്. ഇതിന് പുറമേ, ആഭ്യന്തര സർവീസുകളിലും പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 29 മുതലാണ് സർവീസുകളിലെ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകുക. വിമാന സർവീസുകളുടെ സമയക്രമവും, ടിക്കറ്റ് നിരക്കുകളും ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ബഹ്റിനിൽ നിന്ന് കോഴിക്കോടേക്ക് ആഴ്ചയിൽ അഞ്ച് ദിവസവും, കൊച്ചിയിലേക്ക് രണ്ട് ദിവസവും, ഡൽഹിയിലേക്ക് ആറ് ദിവസവും എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ സർവീസ് നടത്തുന്നുണ്ട്. ഇതിൽ മാറ്റം വരുത്തി കോഴിക്കോടേക്കും, ഡൽഹിയിലേക്കും, കൊച്ചിയിലേക്കും ആഴ്ചയിൽ 4 ദിവസം സർവീസ് ആരംഭിക്കുന്നതാണ്. ഇതിനുപുറമേ, ഞായർ, ബുധൻ ദിവസങ്ങളിൽ തിരുവനന്തപുരത്തേക്കും, ഞായർ, ചൊവ്വ ദിവസങ്ങളിൽ കണ്ണൂർ, മംഗളൂരു ഭാഗത്തേക്കും സർവീസുകൾ നടത്താൻ പദ്ധതിയിടുന്നുണ്ട്.

Also Read: 7 കുഞ്ഞുങ്ങളെ വിറ്റു: സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button