Latest NewsKeralaNews

സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുന്നു: അത്യന്തം അപകടകരമെന്ന് കെ. സുരേന്ദ്രന്‍

സംസ്ഥാനത്ത് ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു

കാസര്‍കോട്:ഇസ്രയേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഇസ്രയേല്‍ -പലസ്തീന്‍ പ്രശ്‌നത്തെ സംസ്ഥാനത്ത് വര്‍ഗീയ വേര്‍തിരിവിനായി ഉപയോഗിക്കുകയാണ്. ഇത്തരമൊരു വര്‍ഗീയ വേര്‍തിരിവിനാണ് സിപിഎം നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെയാണ് വളരെ അപകടകരമായ നീക്കം സിപിഎം നടത്തുന്നത്. തെരഞ്ഞെടുപ്പ് മുന്‍പുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണിതെന്നും വിഷയത്തില്‍ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും എന്‍.ഡി. എ യില്‍ പ്രശ്‌നങ്ങളില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button