KeralaLatest NewsNews

തീവ്ര മഴ, കഴക്കൂട്ടം സബ്‌സ്റ്റേഷന്‍ വെള്ളത്തില്‍: തിരുവനന്തപുരത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു

തിരുവനന്തപുരം:തലസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടില്‍ കഴക്കൂട്ടം സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം തടസപ്പെട്ടു. 110 കെ.വി സബ്‌സ്റ്റേഷനു സമീപമുള്ള തെറ്റിയാര്‍ തോട്ടില്‍ നിന്നും വെള്ളം സബ്‌സ്റ്റേഷനിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്‌സ്റ്റേഷനില്‍ നിന്നുമുള്ള കുഴിവിള, യൂണിവേഴ്‌സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി ഫീഡറുകള്‍ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടെന്നും പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ചുമതലയുള്ള ചീഫ് പേഴ്‌സണല്‍ ഓഫീസര്‍ അറിയിച്ചു.

Read Also; വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടേണ്ട കാര്യമില്ല: എംവി ഗോവിന്ദൻ

ഈ ഫീഡറുകള്‍ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂര്‍, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. മറ്റു മാര്‍ഗങ്ങളിലൂടെ ഈ പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ജലവിതാനം ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ കഴക്കൂട്ടം 110 കെ.വി സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അത്തരം സാഹചര്യത്തില്‍ കഴക്കൂട്ടം, കാര്യവട്ടം, പാങ്ങപ്പാറ, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളിലാകെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ മുടങ്ങാനിടയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button