KeralaLatest NewsNews

സ്വപ്നം തീരമണയുന്നു: വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണം

തിരുവനന്തപുരം: ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആദ്യ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരണം നൽകി. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. വിഴിഞ്ഞം ഇടവക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Read Also: ഹമാസിന്റെ ഭീകരാക്രമണങ്ങൾ കൊടും തിന്മയെന്ന് സക്കർബർഗ്‌; മെറ്റക്ക് നന്ദിയറിയിച്ച് ഇസ്രായേൽ

കേന്ദ്ര ഷിപ്പിംഗ്, വാട്ടർവേയ്സ്-ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യ അതിഥിയായി. അദാനി പോർട്‌സ് പ്രതിനിധികളും ചടങ്ങിൽ പങ്കാളിയായി. ഷെൻ ഹുവ -15 എന്ന ചരക്കുകപ്പലാണ് വിഴിഞ്ഞത്ത് നങ്കൂരമിടുന്നത്. നാടിന്റെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താൻ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കും.

Read Also: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി: ജനങ്ങളെ ഒഴിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button