ErnakulamKeralaNattuvarthaLatest NewsNews

പു​ല്ല് വെ​ട്ടു​ന്ന​തി​നി​ടെ മ​ലമ്പാ​മ്പ് കാ​ലി​ൽ ചു​റ്റി​വ​രി​ഞ്ഞു, എ​ല്ലു​ക​ൾ ഒ​ടി​ഞ്ഞു: യുവാവിന് ​ഗുരുതര പരിക്ക്

അ​ള​മ്പി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷി​നാ​ണ് മ​ല​മ്പാ​മ്പി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്

കൊ​ച്ചി: മ​ല​മ്പാ​മ്പി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. അ​ള​മ്പി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷി​നാ​ണ് മ​ല​മ്പാ​മ്പി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

എ​റ​ണാ​കു​ളം ക​ങ്ങ​ര​പ്പ​ടി​യി​ൽ ഇ​ന്നലെ ഉ​ച്ച​യോ​ടെ​ ആണ് സംഭവം. വീ​ടി​നു സ​മീ​പ​ത്ത് പു​ല്ല് വെ​ട്ടു​ന്ന​തി​നി​ടെ സ​ന്തോ​ഷി​ന്‍റെ കാ​ലി​ൽ ചു​റ്റി​യ മ​ല​മ്പാ​മ്പ് വ​രി​ഞ്ഞു​മു​റു​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ നേ​ര​ത്തെ പരിശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മ​ല​മ്പാ​മ്പി​നെ കാ​ലി​ല്‍​ നി​ന്നും നീ​ക്കാ​നാ​യ​ത്. ‌

Read Also : രണ്ട് മണിക്കൂറിലേറെ സമയം വൈകിയുള്ള സർവീസ്! യാത്രക്കാരെ നിരാശരാക്കിയ വിമാന കമ്പനികളുടെ ലിസ്റ്റ് പുറത്ത്

ആ​ക്ര​മ​ണ​ത്തി​ല്‍ സ​ന്തോ​ഷി​ന്‍റെ കാ​ൽ​മു​ട്ടി​നു താ​ഴെ​യു​ള്ള എ​ല്ലു​ക​ൾ ഒ​ടി​ഞ്ഞു. മ​സി​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ സ​ന്തോ​ഷി​നെ നാ​ട്ടു​കാ​ര്‍ ആണ് ആ​ശു​പ​ത്രി​യി​ലെ​ത്തിച്ചത്. എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ സ​ന്തോ​ഷി​നെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി.

ഏ​റെ നേ​രം മ​ല​മ്പാ​മ്പ് കാ​ലി​ല്‍ വ​രി​ഞ്ഞു​മു​റു​ക്കി​യി​രു​ന്നെ​ങ്കി​ല്‍ വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് സ​ന്തോ​ഷി​ന് ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button