MalappuramLatest NewsKeralaNattuvarthaNews

വീടിനടുത്ത് വച്ച് കടന്നൽ കൂടിളകി: വയോധികക്ക് പരിക്ക്

തൃക്കളയൂർ സ്വദേശി ആശാരിക്കുന്ന് കാരയിൽ ആമിന(70)യെ ആണ് വീടിനടുത്ത് വച്ച് കടന്നൽ ആക്രമിച്ചത്

തൃക്കളയൂർ: വീടിനടുത്തുള്ള കടന്നൽ കൂടിളകി വയോധികക്ക് ​ഗുരുതര പരിക്ക്. തൃക്കളയൂർ സ്വദേശി ആശാരിക്കുന്ന് കാരയിൽ ആമിന(70)യെ ആണ് വീടിനടുത്ത് വച്ച് കടന്നൽ ആക്രമിച്ചത്.

Read Also : കരുവന്നൂർ ബാങ്ക് തട്ടിപ്പ്: വായ്‌പകൾ നിയന്ത്രിച്ചത് സിപിഎം, അനധികൃത വായ്‌പക്കായി പ്രത്യേക മിനിറ്റ്സ്, വ്യക്തമാക്കി ഇഡി

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മാരകമായി കുത്തേറ്റ സ്ത്രീയെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. അയൽവാസിയായ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ യാക്കിപ്പറമ്പൻ ശറഫുദ്ദീന്റെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു അവർ. ഷറഫുദ്ദീൻ ഉടൻ തന്നെ മുക്കം ഫയർസ്റ്റേഷനിലേക്ക് വിവരം അറിയിച്ചു. തുടർന്ന്, കടന്നലിനെ അകറ്റാൻ ശ്രമിച്ചെങ്കിലും ഷറഫുദ്ധീനും കുത്തേറ്റു. മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തി ഉദ്യോഗസ്ഥർ സ്യൂട്ട് ധരിച്ച് ചൂട്ട് കത്തിച്ചാണ് കുത്തേറ്റ് അബോധാവസ്ഥയിലായ ആമിനയെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ സ്‌ട്രെച്ചറിലാക്കി ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

അടുത്ത ദിവസം തൊട്ടടുത്ത വീട്ടിൽ വിവാഹം നടക്കുന്നതിനാൽ ആളുകൾ കൂടുതലായെത്തിയതും ആശങ്കയുളവാക്കി. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർ പി. അബ്ദുൽ ഷുക്കൂർ, സേനാംഗങ്ങളായ ഒ. അബ്ദുൽ ജലീൽ, പി. അഭിലാഷ്, വി. സലീം, പി. നിയാസ്, കെ. ടി. ജയേഷ്, എം. സി. സജിത്ത് ലാൽ, എൻ. മനോജ്‌ കുമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button