ThrissurKeralaNattuvarthaLatest NewsNews

എ.​ടി.​എം മെ​ഷീ​നു​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി പ​ണം ക​വ​ർ​ന്നു: ഹ​രി​യാ​ന സ്വ​ദേ​ശി​ക​ൾ പിടിയിൽ

ഹ​രി​യാ​ന ഖാ​ൻ​സാ​ലി സ്വ​ദേ​ശി​ക​ളാ​യ സി​യാ ഉ​ൽ ഹ​ഖ് (35), ന​വേ​ദ് (28) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ആ​മ്പ​ല്ലൂ​ർ: എ.​ടി.​എം മെ​ഷീ​നു​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ രണ്ട് ഹ​രി​യാ​ന സ്വ​ദേ​ശി​കൾ അ​റ​സ്റ്റി​ൽ. ഹ​രി​യാ​ന ഖാ​ൻ​സാ​ലി സ്വ​ദേ​ശി​ക​ളാ​യ സി​യാ ഉ​ൽ ഹ​ഖ് (35), ന​വേ​ദ് (28) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നാണ് പു​തു​ക്കാ​ട് പൊ​ലീ​സ് സാ​ഹസി​ക​മാ​യി ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

2022-ലാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. പു​തു​ക്കാ​ട് ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള എ​സ്.​ബി.​ഐ​യു​ടെ എ.​ടി.​എം കൗ​ണ്ട​റി​ൽ​നി​ന്ന് പ​ല​ത​വ​ണ​യാ​യി പ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. നാ​ഷ​ന​ൽ പെ​ർ​മി​റ്റ് ക​ണ്ട​യ്ന​ർ ലോ​റി​ക​ളി​ലെ ഡ്രൈ​വ​ർ​മാ​രാ​യാ​ണ് ഇ​വ​ർ കേ​ര​ള​ത്തി​ൽ എ​ത്തി​യി​രു​ന്ന​ത്. ഹ​രി​യാ​ന​യി​ൽ സി​റ്റി​സ​ൺ സ​ർ​വി​സ് സെ​ന്റ​റു​ക​ൾ ന​ട​ത്തു​ന്ന പ്ര​തി​ക​ൾ അ​വി​ടെ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന ഐ.​ഡി കാ​ർ​ഡു​ക​ളും ആധാ​ർ കാ​ർ​ഡു​ക​ളും ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ​മാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും മൊ​ബൈ​ൽ സിം ​കാ​ർ​ഡു​ക​ളും ഉ​ണ്ടാ​ക്കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.

Read Also : സ്കൂൾ ഫീസ് നൽകാനുണ്ടെന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ടിസി നിഷേധിക്കാനാകില്ല: ഹൈക്കോടതി

തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വിവരം ല​ഭി​ച്ച​ത്. പ്ര​ദേ​ശ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും കോ​ൾ റെ​ക്കോ​ഡു​ക​ളും ബാ​ങ്ക് ട്രാ​ൻ​സേ​ഷ​നു​ക​ളും പൊ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. പു​തു​ക്കാ​ട് എ.​ടി.​എ​മ്മി​ന് പു​റ​മെ സം​സ്ഥാ​ന​ത്തി​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന​രീ​തി​യി​ൽ പ്ര​തി​ക​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പൊ​ലീ​സി​ന്റെ നി​ഗ​മ​നം. പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്ത് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ന​ട​പ​ടി​യി​ലാ​ണ് പൊ​ലീ​സ്. പ്ര​തി​ക​ളെ പു​തു​ക്കാ​ട് എ​സ്.​ബി.​ഐ ബാ​ങ്കി​ന്റെ എ.​ടി.​എം കൗ​ണ്ട​റി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു.

പ്രതിയെ പിടികൂടിയ സംഘത്തിൽ ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി സി​നോ​ജ്, പു​തു​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ യു.​എ​ച്ച്. സു​നി​ൽ​ദാ​സ്, എ​സ്.​ഐ കെ.​എ​സ്. സൂ​ര​ജ്, എ.​എ​സ്.​ഐ സി.​എ. ഡെ​ന്നീ​സ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ കെ.​ആ​ർ. സ​ജീ​വ്, പി.​കെ. ര​തീ​ഷ്, സി.​പി.​ഒ ശ്രീ​ജി​ത്ത് എ​ന്നി​വ​രും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button