Latest NewsNewsInternational

‘ഹമാസിന്റെ പ്രവർത്തികൾ അൽ ഖ്വയ്ദയെ വിശുദ്ധരാക്കുന്നു’; തീവ്രവാദ ഗ്രൂപ്പിനെതിരെ വിമർശനവുമായി ബൈഡൻ

വാഷിങ്ടൺ: പലസ്തീന്റെ സായുധ സംഘടനയായ ഹമാസിനെതിരെ വീണ്ടും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആയിരത്തിലധികം നിരപരാധികളുടെ ജീവൻ അപഹരിച്ച് ഹമാസ് അൽ ഖ്വയ്ദയേക്കാൾ മോശമാകുന്നുവെന്ന് ബൈഡൻ പറഞ്ഞു. ആക്രമണത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്തോറും അത് കൂടുതൽ ഭയാനകമാകും. 27 അമേരിക്കക്കാർ ഉൾപ്പെടെ കുറഞ്ഞത് 1,000-ലധികം നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും ഫിലാഡൽഫിയയിൽ വച്ച് ബൈഡൻ പറഞ്ഞു.

‘ഈ ആളുകൾ അൽ ഖ്വയ്ദയെ വിശുദ്ധരാക്കുകയാണെന്ന്. അവർ പൂർണമായും ദുഷ്ടരാണ്. ഞാൻ ആദ്യം മുതൽക്കെ പറയുന്നത് പോലെ തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഈ വിഷയത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല. യുഎസ് എന്നും ഇസ്രായേലിനൊപ്പം തന്നെ നിലകൊള്ളും. ഇസ്രായേലുമായി സഹകരിച്ച് ഹമാസ് ബന്ദികളാക്കിയ അമേരിക്കൻ വംശജരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ രാപ്പകലില്ലാതെ തുടരുകയാണ്. ഗാസയിലെ മാനുഷിക പ്രതിസന്ധിയെ അടിയന്തരമായി നേരിടുന്നതിനാണ് തങ്ങളുടെ മുൻഗണന. ഹമാസിന്റെ ആക്രമണത്തിൽ ഭൂരിപക്ഷം പലസ്തീനികൾക്കും ബന്ധമില്ല.

ഹമാസിന്റെ പ്രവർത്തനങ്ങളുടെ ഫലമായി ഗാസയിലുള്ളവർ ദുരിതം അനുഭവിക്കുന്നു. അത് കാണാതെ ഞങ്ങൾക്ക് പോകാനാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ഇസ്രായേൽ, ഈജിപ്റ്റ്, ജോർദാൻ അടക്കമുള്ള മറ്റ് അറബ് രാജ്യങ്ങളും യുഎന്നുമായും ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ന് പുലർച്ചെ, ബന്ദികളായിരിക്കുന്നവരുടെ ബന്ധുക്കളുമായി സൂം കോളിൽ സംസാരിച്ചിരുന്നു. തങ്ങളുടെ മക്കൾ, ഭർത്താക്കന്മാർ, ഭാര്യമാർ കുട്ടികൾ എന്നിങ്ങനെ ഓരോരുത്തർക്കും എന്ത് സംഭവിച്ചുവെന്ന് അറിയാതെ ആശങ്കയിലാണുള്ളത്. എല്ലാം തന്റെ ഉത്തരവാദിത്തമാണെന്നും അവരെ എത്രയും വേഗത്തിൽ തന്നെ മോചിപ്പിക്കുമെന്നും ഉടൻ തന്നെ കാണാതായ ആളുകളെ കുടുംബത്തിലേക്ക് തിരികെ എത്തിക്കും’, ബൈഡൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button