ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച ‘ഗര്‍ബ’ എന്ന ഗാനത്തിന് വന്‍ സ്വീകാര്യത. യൂട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗാനം ഹിറ്റായി മാറി. നരേന്ദ്ര മോദിയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സംഗീതസംവിധായകനായ തനിഷ്‌ക് ബാഗ്ചിയാണ്. ഗാനമാലപിച്ചിരിക്കുന്നത് ഗായിക ധ്വനി ഭാനുശാലിയും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മോദി രചിച്ച വരികളാണ് തനിഷ്‌കും ധ്വനിയും ചേര്‍ന്ന് മനോഹരമായ ‘ഗര്‍ബ’ ഗാനമാക്കി മാറ്റിയിരിക്കുന്നത്. ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന പ്രധാന നൃത്തരൂപം ആണ് ‘ഗര്‍ബ’. ഗുജറാത്തിന്റെ സാംസ്‌ക്കാരിക തനിമയെ ഓർമ്മിപ്പിക്കുന്നതാണ് ഗാനം. അഭിനേതാവും നിര്‍മ്മാതാവുമായ ജാക്കി ഭഗ്‌നാനിയുടെ മ്യൂസിക് ലേബലായ ജസ്റ്റ് മ്യൂസിക്കാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
Post Your Comments