ThiruvananthapuramNattuvarthaLatest NewsKeralaNews

മ​ക​ളു​ടെ ത​ല​യി​ൽ ക​ത​ക് പി​ടി​ച്ച​ട​ച്ചു മു​റി​വേ​ല്പി​ച്ചു: പി​താ​വ് അ​റ​സ്റ്റി​ൽ

ക​രി​പ്പൂ​ര് ര​ജി​ത്ത് ഭ​വ​നി​ൽ ര​ജി​ത്ത് കു​മാ​റി(46)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

നെ​ടു​മ​ങ്ങാ​ട്: മ​ക​ളു​ടെ ത​ല​യി​ൽ ക​ത​ക് പി​ടി​ച്ച​ട​ച്ചു മു​റി​വേ​ല്പി​ച്ച പി​താ​വ് പൊലീസ് പിടിയിൽ. ക​രി​പ്പൂ​ര് ര​ജി​ത്ത് ഭ​വ​നി​ൽ ര​ജി​ത്ത് കു​മാ​റി(46)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ടു​മ​ങ്ങാ​ട്‌ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ഒ​ന്നാം​വ​ർ​ഷ കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി​നി​യാ​യ മ​ക​ളെ​യാ​ണ് ഇ​യാ​ൾ പ​രി​ക്കേ​ല്പി​ച്ച​ത്. അ​മ്മ​യെ നി​ര​ന്ത​രം അ​ച്ഛ​ൻ ര​ജി​ത്ത് ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പെ​ൺ​കു​ട്ടി ത​ട​സം പി​ടി​ക്കു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​വും സം​ഭ​വം ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ ര​ഞ്ജി​ത്ത് മ​ക​ളെ ദേ​ഹോപ​ദ്ര​വം ഏ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. തുടർന്ന്, അ​ടു​ത്ത വീ​ട്ടി​ലെ​ക്കു ഓ​ടി​പ്പോ​യാ​ണ് വി​ദ്യാ​ർ​ത്ഥി​നി ര​ക്ഷ​പ്പെ​ട്ട​ത്.

Read Also : പഞ്ചായത്ത് ജീവനക്കാരനെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേസ്: സ​ഹോ​ദ​ര​ങ്ങ​ൾ പിടിയിൽ

രാ​ത്രി 10.30 മ​ണി​യോ​ടെ അ​യൽവീട്ടിൽ നി​ന്നും മ​ട​ങ്ങി വ​ന്ന​പ്പോ​ഴാ​ണ് ക​ത​ക് പി​ടി​ച്ച് കു​ട്ടി​യു​ടെ ത​ല​യി​ൽ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. കു​ട്ടി​യെ കൊ​ല്ലു​മെ​ന്ന് ര​ജി​ത് ഭീ​ഷ​ണിപ്പെ​ടു​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് അ​മ്മ​യോ​ടൊ​പ്പം നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കി​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ നെ​ടു​മ​ങ്ങാ​ട് പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി ര​ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button