നെടുമങ്ങാട്: മകളുടെ തലയിൽ കതക് പിടിച്ചടച്ചു മുറിവേല്പിച്ച പിതാവ് പൊലീസ് പിടിയിൽ. കരിപ്പൂര് രജിത്ത് ഭവനിൽ രജിത്ത് കുമാറി(46)നെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഒന്നാംവർഷ കംപ്യൂട്ടർ എൻജിനിയറിംഗ് വിദ്യാർത്ഥിനിയായ മകളെയാണ് ഇയാൾ പരിക്കേല്പിച്ചത്. അമ്മയെ നിരന്തരം അച്ഛൻ രജിത്ത് ഉപദ്രവിക്കുന്നത് പെൺകുട്ടി തടസം പിടിക്കുമായിരുന്നു. കഴിഞ്ഞ ദിവസവും സംഭവം ആവർത്തിച്ചപ്പോൾ രഞ്ജിത്ത് മകളെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന്, അടുത്ത വീട്ടിലെക്കു ഓടിപ്പോയാണ് വിദ്യാർത്ഥിനി രക്ഷപ്പെട്ടത്.
Read Also : പഞ്ചായത്ത് ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: സഹോദരങ്ങൾ പിടിയിൽ
രാത്രി 10.30 മണിയോടെ അയൽവീട്ടിൽ നിന്നും മടങ്ങി വന്നപ്പോഴാണ് കതക് പിടിച്ച് കുട്ടിയുടെ തലയിൽ അടിച്ച് പരിക്കേൽപ്പിച്ചത്. കുട്ടിയെ കൊല്ലുമെന്ന് രജിത് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് അമ്മയോടൊപ്പം നെടുമങ്ങാട് പൊലീസിൽ സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.
പെൺകുട്ടിയുടെ മൊഴിയിൽ നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതി രജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments