KollamNattuvarthaLatest NewsKeralaNews

പഞ്ചായത്ത് ജീവനക്കാരനെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേസ്: സ​ഹോ​ദ​ര​ങ്ങ​ൾ പിടിയിൽ

തേ​വ​ല​ക്ക​ര ന​ടു​വി​ല​ക്ക​ര കൃ​ഷ്ണാ​ല​യ​ത്തി​ൽ മി​ഥു​ൻ കൃ​ഷ്ണ (31), നി​ഥി​ൻ കൃ​ഷ്ണ (30) എ​ന്നി​വ​രാ​ണ് പിടിയിലായത്

ച​വ​റ: ബൈ​ക്കു​ക​ൾ ത​മ്മി​ൽ ത​ട്ടി​യ വി​രോ​ധ​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു​പേ​ർ​കൂ​ടി പൊലീസ് പി​ടി​യി​ൽ. തേ​വ​ല​ക്ക​ര ന​ടു​വി​ല​ക്ക​ര കൃ​ഷ്ണാ​ല​യ​ത്തി​ൽ മി​ഥു​ൻ കൃ​ഷ്ണ (31), നി​ഥി​ൻ കൃ​ഷ്ണ (30) എ​ന്നി​വ​രാ​ണ് പിടിയിലായത്. ച​വ​റ പൊ​ലീ​സാണ് പി​ടി​കൂടിയ​ത്.

Read Also : നല്ല നിറമുള്ള ആളുകൾ പെട്ടെന്ന് കറുത്തു പോകുന്നത് ഈ രോഗം മൂലമോ? അറിയാം പ്രധാന ലക്ഷണങ്ങൾ

ക​ഴി​ഞ്ഞ​മാ​സം ആണ് കേസിനാസ്പദമായ സംഭവം. പ​ന്മ​ന മേ​ക്കാ​ട്​ സെ​ന്‍റ്​ ആ​ന്‍റ​ണീ​സ്​​ ഡെ​യ്​​ലി​ൽ അ​ഗ​സ്റ്റി​നെ​യും ബ​ന്ധു ജോ​യ​ലി​നെ​യു​മാ​ണ് പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം വെ​ട്ടി​യ​ത്. അ​ഗ​സ്റ്റി​ന്‍റെ ബൈ​ക്ക് പ്ര​തി​ക​ളു​ടെ ബൈ​ക്കു​മാ​യി ത​ട്ടി​യ​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ്​ ആ​ക്ര​മ​ണം നടത്തിയത്. ബ​ന്ധു ജോ​യ​ലി​നൊ​പ്പം ബൈ​ക്കി​ൽ വീ​ടി​ന് സ​മീ​പം നി​ൽ​ക്കു​മ്പോ​ഴാ​ണ് ഇ​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലായിരുന്ന അ​ഗ​സ്റ്റി​ൻ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ചു.

സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ്​ നേ​ര​​ത്തെത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. ച​വ​റ​ ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button